ചങ്ങനാശേരി : നിർദ്ധനരായ ഡയാലിസ് രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് പായിപ്പാട് പഞ്ചായത്ത്. പായിപ്പാട് ഫാമിലി ഹെൽത്ത് സെന്റർ വഴിയാണ് കിറ്റ് വിതരണം. വിതരോണോദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ അനുജ ലാലൻ സ്വാഗതം പറഞ്ഞു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ്, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബി വർഗീസ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർലി റ്റെജി, പഞ്ചായത്ത് മെമ്പർമാരായ ഷൈനി ജോജോ, രജനി ശ്രീജിത്ത്, തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയെ ദേശീയ നിലവാരത്തിൽ എത്തിക്കുകയും കുടുംബരോഗ്യ കേന്ദ്രത്തിൽ ഏഴ് വർഷം സേവനം ചെയ്ത ഡോ.സാലി സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.