
കോട്ടയം. നാട്ടകം ഗവ. കോളേജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ 351 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. 1240 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. കോട്ടയം ജില്ല സംസ്ഥാനതലത്തിൽ മൂന്നാമതെത്തി. എൻജിനിയറിംഗ്, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മീഡിയ, ഓട്ടോമോട്ടീവ് തുടങ്ങി വിവിധ മേഖലകളിലെ 64 കമ്പനികൾ പങ്കെടുത്ത മേളയിൽ 1638 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. മെഗാജോബ് ഫെയറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.പ്രഗാഷ് തുടങ്ങിയവർ പങ്കെടുത്തു.