
കോട്ടയം. മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുതലത്തിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിനായി അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരേയും പരിഗണിക്കും. താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഏപ്രിൽ നാലിന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 04 81 25 63 72 6.