പാലാ: ബൈക്ക് നിയന്ത്രണംവിട്ട് തട്ടുകടയലേയ്ക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പാലാ ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളേജ് മൂന്നാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥി ഷൈബിൻ കെ. മാത്യു (21) മരിച്ചു. ചെങ്ങന്നൂർ വെൺമണി പുന്തല കല്ലേലിൽ മാത്യുവിന്റെ മകനാണ് . ബൈക്കിന്റെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്നു ഷൈബിൻ. ബൈക്കോടിച്ചിരുന്ന ളാക്കാട്ടൂർ തീയാട്ടുപറമ്പിൽ മറ്റത്തിൽ പുത്തൻപുരയിൽ ക്രിസ് സെബാസ്റ്റ്യനെ ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.50 ഓടെ ആയിരുന്നു അപകടം. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് രണ്ടായി പിളർന്നു. കോളേജിനു സമീപം വീട് വാടകക്കെടുത്തു താമസിച്ചുവരികയായിരുന്നു . ഷൈബിന്റെ മാതാപിതാക്കൾ വിദേശത്താണ്. അമ്മ ജിഷി. സഹോദരി. നേഹ ആൻ മാത്യു.