monce

കോട്ടയം. കാർഷികവിളകളുടെ വിലയിടിവ് മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ചെറുകിട കർഷകരുടെ മേൽ ഭൂനികുതി അടിച്ചേല്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പിൻവലിക്കമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വക്കച്ചൻ മറ്റത്തിൽ, പ്രൊഫ.ഗ്രേസമ്മ മാത്യു, അഡ്വ. ജെയ്‌സൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ ലാലി, പോൾസൺ ജോസഫ്, എ.കെ ജോസഫ്, തോമസ് കണ്ണന്തറ തുടങ്ങിയവർ പങ്കെടുത്തു.