വൈക്കം : ചെമ്മനത്തു കര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ സമരത്തിന്റെ 90-ാ മത് വാർഷികവും സ്ത്രീ പക്ഷ നവകേരളം സംവാദ സദസും നടത്തി. ഗ്രന്ഥശാലാ ഹാളിൽ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി ജോസഫ് അദ്ധ്യഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ അഡ്വ.രമണൻ കടമ്പറ സത്യഗ്രഹസമര അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.പുരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്‌സൺ ആശാ അഭിഷേകിനെ ആദരിച്ചു. പഞ്ചായത്ത് വികസന സമിതി ചെയർമാൻ വി.കെ.ശ്രീകുമാർ , വാർഡ് മെമ്പർ സിനി ഷാജി, ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി അനീഷ് എസ്, കമ്മറ്റി അംഗം ഷിബു കോമ്പാറ, കുടുംബശ്രീ എ.ഡി.എസ് മാരായ ലളിതാ ശശീന്ദ്രൻ, സുലഭ സുജയ് എന്നിവർ പ്രസംഗിച്ചു