തലയോലപ്പറമ്പ് : കോൺഗ്രസ് നേതാവ് ഏ.കെ സോമന്റെ 15-ാ മത് ചരമ വാർഷികം ഇന്ന് ആചരിക്കും. ഐ.എൻ.ടി.യു.സി വൈക്കം റീജിയണൽ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും സംഘടിപ്പിക്കും. ഇന്ന് രാവിലെ 8.30 ന് വെട്ടിക്കാട്ടുമുക്കിലെ വസതിയിൽ വച്ച് നടക്കുന്ന അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് തലയോലപ്പറമ്പിൽ ഏ.കെ സോമൻ സ്മാരക ഐ.എൻ.ടി.യു.സി ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.