തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 6010ാം നമ്പർ മേവെള്ളൂർ ശാഖാ ഗുരുദേവക്ഷേത്രത്തിന്റെ 16ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്നും നാളെയും നടക്കും. ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 10.30ന് അനുഗ്രഹ പ്രഭാഷണവും സർവൈശ്വര്യ വിളക്ക് പൂജയും, വൈകിട്ട് 5ന് വിശേഷാൽ ദീപാരാധന, 5.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.റ്റി.മന്മഥൻ പ്രതിഷ്ഠാദിന സന്ദേശവും പ്രഭാഷണവും നടത്തും. 2 ന് രാവിലെ 5.30ന് അഷ്ടദ്റവ്യ ഗണപതിഹോമം, 8.30ന് കലശാഭിഷേകം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 5.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലി വരവ്, 8ന് കലാസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികൾ.