പുതുപ്പള്ളി: ഡോൺ ബോസ്‌കോ സ്‌പോർട്‌സ് അക്കാദമി പുതുപ്പള്ളിയിൽ ഏപ്രിൽ 4 മുതൽ 23 വരെയും മെയ് 4 മുതൽ 20 വരെയും 4 വയസ് മുതൽ 19 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സമഗ്രമായ വളർച്ചയ്ക്കും സർഗാത്മകമായ കഴിവുകളുടെ വികസനത്തിനായും സമ്മർ ക്യാമ്പ് നടക്കും. ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ, സ്‌കേറ്റിംഗ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ, ചെസ്, ഡ്രോയിംഗ്, സംഗീതം, ആർട്‌സ് ആൻഡ് ക്രാഫ്റ്റ്, അബാക്കസ്, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0481 2351946, 8590099787.