കോട്ടയം : 34 വർഷത്തെ സേവനത്തിന് ശേഷം ബയോ കെമിസ്ട്രി സീനിയർ പ്രൊഫസർ ഡോ.എം.എസ്. ലത വിരമിച്ചു. എം.ജി യൂണിവേഴ്‌സിറ്റി ഫൈറ്റോ മെഡിസിൻ ഗവേഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 25 ഓളം ഗവേഷണ പ്രബന്ധങ്ങൾക്കും നൂറോളം ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കും നേതൃത്വം നൽകി. ബയോസയൻസ് വിഭാഗം മേധാവി, ബോർഡ് ഒഫ് സ്റ്റഡീസ് ചേയർ പേഴ്‌സൺ, അക്കാദമിക് കൗൺസിൽ അംഗം, സയൻസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല ഇരവിപേരൂർ ഗോപീ സദനത്തിൽ റിട്ട.എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജി.സന്തോഷിന്റെ ഭാര്യയാണ്.