fest

കോട്ടയം. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി.ആർ.സി കുട്ടികൾക്കായുള്ള ജില്ലാ ബഡ്‌സ് ഫെസ്റ്റ് ബിൻഗോ 2022ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി തിരിതെളിച്ചു. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളായ പ്രതീക്ഷ ബി.ആർ.സി ഈരാറ്റുപേട്ട, വെളിയന്നൂർ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ ഫോർ മെർലി ചലഞ്ച്ഡ്, ഫൈൻഡർ ആൻഡ് കെയർ ബി.ആർ.സി രാമപുരം, തൃക്കൊടിത്താനം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ എന്നീ സ്‌കൂളുകളിലെ കുട്ടികൾക്കായാണ് കലാമേള സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.