
കോട്ടയം. പരീക്ഷാ പേ ചർച്ച അഞ്ചാം എഡിഷൻ നവോദയ വിദ്യാലയത്തിൽ ഇന്ന് രാവിലെ 11ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെയുള്ള വിദ്യാർത്ഥി സമൂഹവുമായി സംവദിക്കും. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരീക്ഷാ പേ ചർച്ചയിൽ പരീക്ഷാസംബന്ധമായി വിദ്യാർത്ഥികൾ നേരിടുന്ന മാനസികസമ്മർദ്ദം, പിരിമുറുക്കം മുതലായ സമസ്തമേഖലകളുമായും ബന്ധപ്പെട്ടുള്ള ചോദ്യോത്തരപരിപാടി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കും. പ്രധാനമന്ത്രിയുടെ എക്‌സാം വാര്യേഴ്‌സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പരീക്ഷാ പേ ചർച്ച. ജവഹർ നവോദയ വിദ്യാലയയിൽ പരിപാടികൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ദൃശ്യമാദ്ധ്യമങ്ങളിലൂടെ കാണുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ജെ.അനിൽ അറിയിച്ചു.