കോട്ടയം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ഗോഡ്‌സ്ഓൺ കണ്‍ട്രിയായ കേരളത്തെ ഗോസ്റ്റ് ഓൺ കണ്‍ട്രിയാക്കി മാറ്റുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മദ്യമൊഴുക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ പുതിയ മദ്യനയം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ സമരത്തെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾ പിഴുതുമാറ്റിയ അതിരടയാളക്കല്ലുകൾ സിപിഎം നേതാക്കളെത്തി പുന:സ്ഥാപിക്കാന്ൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ , സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, മധ്യമേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.