lensfed

കോട്ടയം. ലൈസൻസ്ഡ് എൻജിനിയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , വി.എസ്‌.എസ്.സി ചെയർമാൻ ഡോ.ഉണ്ണികൃഷ്ണൻ നായർ , കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.എൻ പ്രദീപ്‌കുമാർ സ്വാഗതം പറയും. ലൈസൻസികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.