കോട്ടയം: 2021,22 സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതം വിനിയോഗിക്കുന്നതിൽ ജില്ലാ പഞ്ചായത്തിന് ചരിത്രനേട്ടം.സാമ്പത്തികവർഷം സംസ്ഥാന പദ്ധതി വിഹിതത്തിൽ (ജനറൽ, എസ്.സി.പി, റ്റി.എസ്.പി) ലഭിച്ച തുക 100 ശതമാനവും, മെയിന്റനൻസ് ഗ്രാന്റ് റോഡ് ഫണ്ട് 85 ശതമാനവും ചെലവഴിച്ചു. കേന്ദ്രധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗത്തിൽ ഇഗ്രാംസ്വരാജ് പോർട്ടലിലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കാരണം 100 ശതമാനം ചെലവഴിക്കാൻ സാധിച്ചില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.