മുത്തോലി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്ര കേരള പുരസ്‌കാരത്തിൽ ജില്ലയിൽ മുത്തോലി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. മുത്തോലി പഞ്ചായത്തിന്റെ കീഴിലുള്ള മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇതിനോടകം നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ആർദ്ര കേരളം പുരസ്‌കാരം നാലാം തവണയാണ് മുത്തോലി പഞ്ചായത്ത് നേടിയത്. കായകൽപ്പ് പുരസ്‌കാരം നാല് തവണ സ്ഥാപനം നേടിയെടുത്തു. ദേശീയ അംഗീകാരം ആയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡൈസേഷൻ കോട്ടയം ജില്ലയിൽ ആദ്യമായി നേടിയെടുക്കാനും സാധിച്ചു.
കൂട്ടായ പ്രവർത്തനം മൂലമാണ് നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചതെന്ന് മെഡിക്കൽ ഓഫീസർ ഡോ.ജിന്റൂ ഫിലിപ്പ് പറഞ്ഞു