കുമ്മണ്ണൂർ: നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ഉത്സവം ഏപ്രിൽ 2, 3, 4 തീയതികളിൽ നടക്കും. 2ന് രാവിലെ 9ന് ശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം കലാമണ്ഡലം വിനയൻ ആന്റ് പാർട്ടി, 12 ന് ഉച്ചപൂജ, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, വേല, സേവ. 3ന് രാവിലെ 9ന് ശ്രീബലി, കേളത്ത് അരവിന്ദാക്ഷമാരാരുടെ നേതൃത്വത്തിൽ അമ്പതിൽപരം കലാകാരൻമാർ പങ്കെടുക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം. വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ, പെരുവനം ശങ്കരനാരായണമാരാരും അമ്പതിൽപരം കലാകാരൻമാരും പങ്കെടുക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം. മീനഭരണി ദിനമായ 4ന് രാവിലെ 8ന് സോപാന സംഗീതം, 9ന് കുംഭകുട അമ്മൻകുട ഘോഷയാത്രയും അഭിഷേകവും, 12ന് തിരുവാഭരണം ചാർത്തിയുള്ള ഉച്ചപൂജ, വൈകിട്ട് 6ന് താലപ്പൊലി, 6.30ന് ഭരതനാട്യം, രാത്രി 10 മുതൽ ഗരുഡൻ തൂക്കം.