ഉഴവൂർ: ഗ്രാമപഞ്ചായത്തിലെ മോനിപ്പള്ളി കല്ലിടുക്കി 59ാം നമ്പർ അങ്കണവാടിയുടെ നിർമാണോദ്ഘാടനം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റിനി വിൽസൺ അദ്ധ്യക്ഷത വഹിച്ചു. പാണ്ടിയാമാക്കിൽ ജോജിയാണ് സ്ഥലം വാങ്ങി നൽകിയത്.
വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നുള്ള തുകയും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്. അങ്കണവാടിയുടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള പൂർത്തികരണത്തിന് 6 ലക്ഷം രൂപ മോൻസ് ജോസഫ് എം.എൽ.എ അനുവദിച്ചിട്ടുണ്ട്. കല്ലിടീൽ കർമ്മത്തിൽ പഞ്ചായത്ത് മെമ്പർമാരായ ന്യൂജന്റ് ജോസഫ്, അഞ്ജു പി. ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, ഏലിയാമ്മ കുരുവിള, ശ്രീനി തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മേരി എം ടി, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീവിദ്യ, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി, ദീപ എന്നിവർ പങ്കെടുത്തു.