പാലാ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 17 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും. ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് പുനർനിർമ്മിച്ച ഉള്ളനാട് വേഴാങ്ങാനം വെസ്റ്റ് റോഡിന്റെയും 10 ലക്ഷം രൂപ ഉപയോഗിച്ച് ടാറിങ്ങും കോൺക്രീറ്റിംഗും നടത്തിയ നായ്ക്കാന കാഞ്ഞിരമറ്റം വേഴാങ്ങാനം റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. നാളെ വൈകന്നേരം 5.30ന് നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും.