meena

പാലാ. സിനിമാഭിനയത്തിന്റെയും ടി.വി.ചാനൽ അവതാരക വേഷത്തിന്റെയും തിരക്കുകൾ മാറ്റി വച്ച് മീനാക്ഷി എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെത്തി. അനുനയ അനൂപ് എന്ന സിനിമാ ബാലതാരം മീനാക്ഷിയെന്ന പേരിലാണ് പ്രശസ്തയായത്. യു.പി.സ്‌കൂൾതലം മുതൽ കിടങ്ങൂർ എൻ.എസ്.എസ്. സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷം ഷൂട്ടിംഗ് തിരക്കുകളെ തുടർന്ന് എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടന്ന ആദ്യ പരീക്ഷ എളുപ്പമായിരുന്നെന്ന് മീനാക്ഷി പറഞ്ഞു. സ്‌കൂൾ യൂണിഫോമിലെത്തിയ ബാലതാരത്തെ അദ്ധ്യാപകരും സഹപാഠികളുമൊക്കെ അനുമോദിച്ചു. ഒട്ടേറെ ചിത്രങ്ങളിൽ മീനാക്ഷി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടോപ്പ് സിംഗർ അവതാരകയാണ്.