കോട്ടയം: ജില്ലയിൽ ഇന്ന് 84 കേന്ദ്രങ്ങളിൽ കൊവിഡിനെതിരായ വാക്‌സിൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ 12 മുതൽ 14 വയസുള്ള കുട്ടികൾക്കും ഒരു കേന്ദ്രത്തിൽ 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കും 79 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം.