
ഏറ്റുമാനൂർ. യുവജന ക്ഷേമ ബോർഡ് ജില്ലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരേ ജനസഭ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോഓർഡിനേറ്റർ അനീഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, കോളജ് പ്രിൻസിപ്പൽ ആർ.ഹേമന്ത്കുമാർ, യൂത്ത് കോഓർഡിനേറ്റർ പി.വി.റ്റിനീഷ്, യുവജന സംഘടന പ്രതിനിധി എം.എസ്. അരുൺ, കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി വൈശാഖ് എന്നിവർ പങ്കെടുത്തു. ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ റ്റി.അജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്‌സൈസ് ഓഫീസർ റോബിൻ ക്ലാസെടുത്തു.