astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ഏതു തരത്തിലുള്ള പ്രതിസന്ധിയേയും അതിജീവിക്കാന്‍ പ്രത്യേക വൈഭവമുണ്ടാകും, സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി ക്കിട്ടും, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തില്‍ വന്നുചേരും.


ഭരണി: ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, മറ്റുളളവരില്‍ വിശ്വാസം അര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം ഉണ്ടാകും, ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും.


കാര്‍ത്തിക: ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യതകൾ മന്ദഗതിയിലാകും. പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും.


രോഹിണി: ഗൃഹനിര്‍മ്മാണത്തിന് തുടക്കംകുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം, മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.


മകയിരം: തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും, കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.


തിരുവാതിര: പ്രതികൂല സാഹചര്യങ്ങളില്‍ ആത്മ വിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും, സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.


പുണര്‍തം: കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിന് അനുസൃതമായി അംഗീകാരം ലഭിക്കും. ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിയും ഉയര്‍ച്ചയും വന്നുചേരും.


പൂയം: സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും, തടസപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും, തൊഴില്‍ പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും.


ആയില്യം: പിതൃസ്വത്ത് സംബന്ധമായ തര്‍ക്കം ഇടനിലക്കാര്‍ മുഖേന പരിഹരിക്കപ്പെടും, വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല.


മകം: കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും, ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങളില്‍ വർദ്ധന ലഭിക്കും, വ്യവസായികള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.


പൂരം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലി ഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും, ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

ഉത്രം: സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടാകും, അപ്രതീക്ഷിതമായ ചെലവുകള്‍ വരുന്നതിനാല്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും, ബിസിനസില്‍ നിന്നും പ്രയത്‌നത്തിനു തക്കതായ ലാഭം ലഭിക്കുകയില്ല.


അത്തം: ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും, അധികരിച്ച വ്യയംമൂലം ധനം സൂക്ഷിക്കാന്‍ കഴിയില്ല, വളരെ ആലോചിച്ച ശേഷം മാത്രം എടുക്കുന്ന തീരുമാനങ്ങളും തെറ്റായി ഭവിക്കും.


ചിത്തിര: ​പ്രായോഗിക ബുദ്ധിയോടെ നന്നായി പെരുമാറിയില്ലെങ്കില്‍ നഷ്ടങ്ങള്‍ ഉണ്ടാകും, കഴിവുകള്‍ വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്, പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും നഷ്ടപ്പെടാന്‍ സാദ്ധ്യത.


ചോതി: ലഭിച്ചുകൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങള്‍ വര്‍ദ്ധിക്കും, തൊഴില്‍ രംഗം മെച്ചപ്പെടും, ഔദ്യോഗിക രംഗങ്ങളില്‍ സ്ഥാനകയറ്റം ലഭിക്കും, ദമ്പതിമാര്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കും.

വിശാഖം: നീചപ്രവൃത്തികളില്‍ നിന്നും രക്ഷ നേടും, കലാരംഗത്ത് ശോഭിക്കും, വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും,അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.


അനിഴം: സന്തോഷം, സുഖഭക്ഷണ ലഭ്യത, ആഭരണ-വസ്ത്രാദി ലാഭം, കുടുംബത്തിലെ അംഗങ്ങളുമായി രമ്യതയില്‍ കഴിയും, പ്രേമകാര്യങ്ങളില്‍ സന്തോഷം, പുതിയ വസ്ത്രങ്ങളുടെ ലഭ്യത, ധനസഹായം ലഭിക്കും.


കേട്ട: വിനോദയാത്ര, ഉല്ലാസകരമായ സംഗതികള്‍, മനസമാധാനം, ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍.


മൂലം: ആഗ്രഹങ്ങള്‍ സഫലമാകും, ധനലാഭം, ശുഭകരമായ വാര്‍ത്തകള്‍ കേൾക്കും, ഉദ്യോഗത്തിൽ നേട്ടങ്ങള്‍, വിദ്യാവിജയം, സര്‍ക്കാരില്‍നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം.


പൂരാടം: യാത്ര മൂലം ധനലാഭം, വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, കുടുംബ സുഖം, ജീവിതത്തില്‍ പലവിധത്തിലുമുള്ള പുരോഗതി, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.


ഉത്രാടം: രോഗശമനം, ധനലഭ്യത, കുടുബസുഖം, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനേട്ടം, രോഗമുക്തി ലഭിക്കും, സന്താനസുഖം, സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും.


തിരുവോണം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും, മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്‌പ്രയാസം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും, പുതിയ ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്തും.


അവിട്ടം: ധനാഗമ മാര്‍ഗങ്ങള്‍ക്ക് മാന്ദ്യം അനുഭവപ്പെടും, സഹപ്രവര്‍ത്തകര്‍ മുഖേന അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ കൂടുതൽ ശക്തമാകും,ദൂരയാത്രകള്‍ ആവശ്യമായി വരും, സഹോദര സ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.


ചതയം: ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹനിര്‍മാണത്തില്‍ പാകപ്പിഴവുകള്‍ ഉണ്ടാകാതെ വളരെ ശ്രദ്ധിക്കണം, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും.


പൂരുരുട്ടാതി: കുടുംബാഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകില്ല. പൊതുജനങ്ങളുമായി കലഹിക്കാൻ ഇടവരും.


ഉത്രട്ടാതി: കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, ദൂരയാത്രകൾ മൂലം അലച്ചിലുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും, വാഹനസംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

രേവതി: മനോവിഷമം ഉണ്ടാകും,ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ കുറയും, കളത്രദുരിതം, തസ്കരന്മാരുടെ ഉപദ്രവം കൂടുതലാകും,ഈശ്വരാധീനം കുറയും, ഗുരുവിന്റെ ശാപമേല്‍ക്കാതെ നോക്കണം.