kk

ഒരുമിച്ചിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം . ദാമ്പത്യ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് പഠനം. പങ്കാളിയുടെ മതിപ്പ് കുറയ്ക്കാന്‍ ഒരുമിച്ചിരുന്ന് പോണ്‍ വീഡിയോ കാണുന്നത് ഇടയാക്കും. കൂടാതെ ഇത് പങ്കാളിയോടുളള താത്‌പര്യം കുറയ്ക്കുന്നതിനും കാരണമാകാം.. ലൈംഗീക ബലഹീനതകളുണ്ടാകാനും സാദ്ധ്യതയുണ്ട്.

ഇത്തരം പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ പൊതുവേ ലൈംഗികതയോട് അമിത താ‌ത്‌പര്യം കാണിക്കാറില്ല. അടിസ്ഥാനപരമായി പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ വ്യത്യസ്തമാണ്. കാഴ്ചകളാണ് പുരുഷനിൽ ലൈംഗിക ഉണർവ് ഉണ്ടാക്കുന്നതെങ്കിൽ ശബ്ദവും സ്പര്‍ശനവുമാണ് സ്ത്രീകളിൽ വികാരമുണ്ടാക്കുന്നത്. സെക്സിനെക്കുറിച്ചുള്ള മുൻധാരണകൾ മറികകടക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം.

വിവാാഹമാചന കേസുകളിലും നീലച്ചിത്രങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളിൽ പറയുന്നത്. നേരിട്ടോ അല്ലാതെയോ നീലച്ചിത്രങ്ങള്‍ ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടത്.