
നഗ്നമാണിപ്പൊഴും
രാവുകൾ പകലുകൾ
നിലാവല പൊട്ടിയൊഴുകുന്ന
നേരിന്റെ കിരണങ്ങൾ
ഈ പ്രപഞ്ചം മുഴുവനും.
നഗ്നമാണിപ്പൊഴും
നാടും നാട്ടാരും
അധികാര തേരുകളും
ജാതി മത വർണ്ണ
കുരുക്കിട്ട സദാചാരവും.
നഗ്നമാണിപ്പൊഴും
സത്യവുമസത്യവും
നീതിയും ന്യായവും
പകയും സ്‌നേഹവും
ഒടുക്കത്തെയാലിംഗനവും.
നഗ്നമാണിപ്പൊഴും
നിന്റെ കണ്ണിൻ കടലിലെ
ആഴവുമാഴത്തിലലിയും
കണ്ണീരുപ്പും പിന്നെയാ
നെഞ്ചിലെ തിരപ്പെരുപ്പവും.
നഗ്നമാണിപ്പൊഴും
ഞാൻ കണ്ട കാഴ്ച്ചകൾ
കാഴ്ച്ചകൾക്കുള്ളിൽ
മുളച്ചു പൊന്തുന്നയെന്നിലെ
മറ്റൊരു ഞാനും.