
അശ്വതി: ആരോഗ്യം മെച്ചപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നടക്കും. അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
ഭരണി: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. സ്ഥാനചലനമുണ്ടാകും. ഉത്സവപരിപാടികളിൽ പങ്കെടുക്കും.
കാർത്തിക: കാർമ്മികത്വം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകും. കൈയിൽ വേണ്ടതിലധികം ധനമുണ്ടായിട്ടുപോലും വിഷമിക്കേണ്ട അവസ്ഥയുണ്ടാകും.
രോഹിണി: രോഗവിമുക്തിയുണ്ടാകും. വിദ്വത്സദസുകളിൽ സാന്നിദ്ധ്യം വഹിക്കും. പരീക്ഷാദികളിൽ സമുന്നതവിജയമുണ്ടാകും. കേസുകളിൽ വിജയം.
മകയിരം: മതപരമായ ചടങ്ങുകളിൽ സംബന്ധിക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ പിന്നോക്കാവസ്ഥയ്ക്ക് സാദ്ധ്യത. പുണ്യദേവാലയദർശനം.
തിരുവാതിര: കൂട്ടുകുടുംബത്തിൽ ഭാഗം വയ്പ്പിനുള്ള ശ്രമങ്ങൾ നടക്കും. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങും. വിശ്രമം വേണ്ടിവരുന്ന അവസ്ഥയുണ്ടാകും.
പുണർതം: പുതിയ കൂട്ടുകെട്ടുമൂലം ദോഷാനുഭവമുണ്ടാകും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. പാരിതോഷികലബ്ധിയുണ്ടാകും.
പൂയം: പൂജകൾ നടത്തും. കൃത്യനിഷ്ഠ പാലിക്കുവാൻ പരമാവധി ശ്രമിക്കും. മേലധികാരികളിൽ നിന്ന് പ്രോത്സാഹനവും ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കും. ദിനചര്യയിൽ കാര്യമായ മാറ്റം വരുത്തും.
ആയില്യം: ആശയപരമായി  സുഹൃത്തുക്കളുടെ ചില നടപടികളിൽ വിയോജിക്കും. ഗൃഹനിർമ്മാണം പുരോഗതിയിലെത്തും. ജീവിതത്തിൽ പുരോഗതി.
മകം: മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വയ്ക്കും. പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമായി നല്ല തുക ചെലവഴിക്കേണ്ടിവരും.
പൂരം: അപകടകരമായ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. രോഗങ്ങൾ അലട്ടാനിടയുണ്ട്. വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും.
ഉത്രം: ഉത്തമവ്യക്തിത്വം പുലർത്തും. ഭാഗ്യക്കുറിയോ ചിട്ടിയോ വീണുകിട്ടും. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് തന്നെ നിർവ്വഹിക്കുവാൻ കഴിയും.
അത്തം: ദൈവിക കാര്യങ്ങൾക്കായി ഓടി നടക്കും. വസ്തുവാഹനലബ്ധിയുണ്ടാകും. വ്യായാമം ശീലമാക്കി ആരോഗ്യത്തിൽ  ശ്രദ്ധിക്കണം.
ചിത്തിര: ചിന്തകൾ കാടുകയറാനിടയുണ്ട്. ധ്യാനം പരിശീലിക്കുന്നത് നല്ലതാണ്. ആഘോഷങ്ങളിൽ പങ്കെടുക്കും. വിദേശയാത്ര നീട്ടിവയ്ക്കേണ്ടി വരും.
ചോതി: അപ്രതീക്ഷിതമായി ധനം വന്നുചേരും. കുടുംബത്തിൽ ഇപ്പോൾ നിലവിലുള്ള  വിവാഹാലോചന ഉറപ്പിക്കും. വ്യവഹാരവിജയമുണ്ടാകും.
വിശാഖം: നവീന ഗൃഹനിർമ്മാണത്തിന് യോഗം. ഇഷ്ടജനസഹവാസമുണ്ടാകും. ബന്ധുക്കളെ കാണും. ശമ്പളവർദ്ധനവുണ്ടാകും.
അനിഴം: അനിയന്ത്രിത ചെലവുകൾ കാരണം കടം വാങ്ങേണ്ടിവരും. ആശുപത്രിവാസമുണ്ടായേക്കും.യോഗ പരിശീലിക്കും.
തൃക്കേട്ട: വിദ്യാഭ്യാസകാര്യങ്ങളിൽ  പുരോഗതി. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ആരോഗ്യവും ഐശ്വര്യവും വർദ്ധിക്കും.
മൂലം: അനാവശ്യയാത്രകൾ ഒഴിവാക്കണം. മുമ്പ് സഹായം സ്വീകരിച്ചവരിൽ നിന്ന് പ്രതികൂല നടപടികളുണ്ടാകും. മാനസിക സമ്മർദ്ദമുണ്ടാകുമെങ്കിലും ദൈവാധീനം ഫലം.
പൂരാടം: പൂർവ്വാചാരങ്ങളെ മാനിച്ച് പ്രവർത്തിക്കും. കുടുംബാംഗങ്ങളിൽ ചിലർക്ക് അപ്രതീക്ഷിതമായി രോഗബാധയുണ്ടാകും.
ഉത്രാടം: ഉല്ലാസയാത്ര നടത്തും. ഭാഗ്യക്കുറി ലഭിക്കും. യാത്രാവേളകളിൽ വിലപ്പെട്ട സാമഗ്രികൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
തിരുവോണം: സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കായി  നല്ല തുക  ചെലവഴിക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകും.
അവിട്ടം: അവിവേകം പ്രവർത്തിക്കാനിടയുണ്ട്. സാംസ്കാരിക ചടങ്ങുകളിൽ സംബന്ധിക്കും. പുരസ്കാരലബ്ധിക്ക് യോഗം.
ചതയം: സാധാരണയിൽ കവിഞ്ഞ ആത്മവിശ്വാസം പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. കലാപരിപാടികൾ നേരിൽ കണ്ടാസ്വദിക്കും.
പൂരുരുട്ടാതി: പൂർത്തീകരിക്കാത്ത പദ്ധതികൾ പൂർത്തീകരിക്കും. വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നതിൽ തടസം. അയൽക്കാരുമായി അതിർത്തിതർക്കമുണ്ടാകും.
ഉത്രട്ടാതി: നന്നായി പ്രവർത്തിച്ചാൽ സദ്ഫലം ലഭിക്കും.ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ മൂലം എഴുത്തുപരീക്ഷകളിലും അഭിമുഖപരീക്ഷകളിലും പ്രയാസം അനുഭവപ്പെടുകയും തന്മൂലം ശോഭിക്കാൻ കഴിയാതെ വരികയും ചെയ്യും.
രേവതി: വഴിപാടുകൾക്കായി നല്ല തുക ചെലവഴിക്കും. പ്രമാണങ്ങളിൽ ഒപ്പിടും. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. മാന്യമായ പദവി ലഭിക്കും.