arrest

കൊല്ലം: എരൂരിൽ ഓയിൽപാം എസ്റ്റേറ്റിൽ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയെന്ന പരാതിയിൽ യൂട്യൂബർ അടക്കം മൂന്നുപേർ പിടിയിൽ. കടയ്ക്കൽ ഐരക്കുഴി സ്വദേശി കമറുദ്ദീൻ, മകൻ റജീഫ്, കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്.

കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ഗർഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചുകൊന്നത്. പ്രദേശത്ത് സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാർ പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബറും സംഘവും പിടിയിലായത്.

റജീഫ് ആണ് കേസിലെ മുഖ്യപ്രതി. തോട്ടം മേഖലകൾ കേന്ദ്രീകരിച്ചു മൃഗങ്ങളെ വേട്ടയാടി വിവിധയിടങ്ങളിൽ എത്തിച്ചു വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. പ്രതികളിൽ നിന്ന് വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും സ്‌ഫോടകവസ്തുക്കളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.