police

കോട്ടയം: പൊലീസ് സ്റ്റേഷനിൽവച്ച് തമ്മിലടിച്ച എഎസ്‌ഐയ്ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും സസ്‌പെൻഷൻ. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സി ജി സജികുമാർ, വനിതാ പൊലീസ് വിദ്യാരാജൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഫെബ്രിവരി 20നായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനകത്ത് തമ്മിലടിച്ചത്. വിദ്യാരാജന്റെ ഫോൺ എഎസ്‌ഐ നിലത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് വനിതാ പൊലീസ് എഎസ്ഐയെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ബാബുക്കുട്ടൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിഐജി നീരജ് കുമാർ ഗുപ്തയാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.


എഎസ്‌ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ചതോടെ പ്രകോപിതനായി. ഇതിനിടെ എഎസ്‌ഐ പൊലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതായും പറയപ്പെടുന്നു.