
താരങ്ങളുടെ വസ്ത്രങ്ങളും, ആഭരണങ്ങളും, ഹെയർസ്റ്റൈലുമൊക്കെ ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. അത്തരത്തിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഗൗൺ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇടയ്ക്കിടയ്ക്ക് ഫാഷൻ പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുന്നയാളാണ് ഷിൽപ ഷെട്ടി. സിൽവർ ഗൗൺ ധരിച്ചാണ് താരം ഇത്തവണ എത്തിയത്. വസ്ത്രത്തിന്റെ വില കേട്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്. 'ഓവർ ദ് ടോപ്' സ്റ്റൈൽ ഗൗണിന് 1.76 ലക്ഷം രൂപയാണ് വില.
സ്വീറ്റ് ഹാർഡ് നെക്‌ലൈൻ, ലോംഗ് പഫ് സ്ലീവ്‌സ് എന്നിവ ഗൗണിന്റെ ആകർഷണീയത കൂട്ടി. ഇറ്റാലിയൻ ബ്രാൻഡ് അവാരോ ഫിഗ്‌ലയോ ആണ് ഈ മിഡ് ലെംഗ്ത് ഗൗൺ ഒരുക്കിയത്. 'ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നു കരുതി വേണം വസ്ത്രം ധരിക്കാൻ. ചിലപ്പോൾ അത് അങ്ങനെ തന്നെ ആവുകയും ചെയ്യും' എന്ന അടിക്കുറിപ്പോടെയാണ് ശിൽപ ഷെട്ടി ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.