bhuban-badyakar-accident

കൊൽക്കത്ത : 'കച്ചാ ബദാം' ഗായകൻ ഭുബൻ ബദ്യാകറിന് അപകടത്തിൽ പരിക്കേറ്റു. പുതുതായി വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിലും തലയിലും പരിക്കേറ്റ ഗായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. ബിർഭും ജില്ലയിലെ ദുബ്രജ്പൂരിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്തായാണ് സംഭവമുണ്ടായത്. ദുബ്രജ്പൂരിൽ നിലക്കടല വിറ്റ് ഉപജീവനം നടത്തിയ ബദ്യകർ ജോലിക്കിടയിൽ പാടിയ ഗാനം വൈറലായതോടെയാണ് പ്രശസ്തനായത്. സോഷ്യൽ മീഡിയയിൽ ഗാനം വൈറലായതിനെ തുടർന്ന് കൊൽക്കത്തയിലെ സോംപ്ലേസ് എൽസ് പരിപാടി അവതരപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് ഭുബൻ ബദ്യാകർ ഇപ്പോൾ.