
കീവ് : യുക്രെയിൻ തലസ്ഥാനം പിടിച്ചടക്കുന്നതിനുള്ള അന്തിമ പോരാട്ടത്തിന് ഒരുങ്ങുകയാണ് റഷ്യ. യുക്രെയിനിൽ യുദ്ധത്തിന് റഷ്യൻ സൈനികർക്കൊപ്പം ആയുധമേന്തിയ ചെചൻകാരും അതിർത്തി ഭേദിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിന് വന്ന മുസ്ലീം ചെചെൻകാരെ പിന്തിരിപ്പിക്കുന്നതിനായി പന്നിക്കൊഴുപ്പ് ഉപയോഗിച്ച് ബുള്ളറ്റുകൾ ഗ്രീസ് ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഉക്രെയ്ൻ നാഷണൽ ഗാർഡ്. തീവ്ര ദേശീയവാദികളായ അംഗങ്ങളാണ് നാഷണൽ ഗാർഡിലുള്ളത്. തീവ്ര വലതുപക്ഷ സർവസന്നദ്ധ കാലാൾപ്പട സൈനിക വിഭാഗമായ ഇവരുടെ പ്രവർത്തനങ്ങൾ 2014 ൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികളെ തുരത്തുന്നതിന് വേണ്ടിയാണ് വീണ്ടും ആരംഭിച്ചത്. നവനാസികളെന്നും ഇവരെ വിശേഷിപ്പിക്കുന്നുണ്ട്.
Azov fighters of the National Guard greased the bullets with lard against the Kadyrov orcs👊
— НГУ (@ng_ukraine) February 27, 2022
Бійці Азова Нацгвардії змастили кулі салом проти кадировських орків👊
Підписуйтесь на наш телеграм канал https://t.co/SBQltMr4bM pic.twitter.com/A1ci7tZL8r
നാഷണൽ ഗാർഡിലെ അംഗമായ ഒരു സൈനികൻ പന്നിക്കൊഴുപ്പിൽ വെടിയുണ്ടകൾ മുക്കുന്ന ദൃശ്യങ്ങൾ അറബ് ചാനലായ അൽജസീറയാണ് പുറത്ത് വിട്ടത്. പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളെ. നമ്മുടെ നാട്ടിൽ നിങ്ങൾ സ്വർഗത്തിൽ പോകില്ല. നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കില്ല. ദയവായി വീട്ടിൽ പോകൂ. ഇവിടെ നിങ്ങൾക്ക് കുഴപ്പങ്ങൾ നേരിടേണ്ടിവരുമെന്നാണ് അതിർത്തി കടന്നെത്തിയ ചെചൻകാർക്ക് നൽകുന്ന സന്ദേശം. മുമ്പും റഷ്യ ചെചെൻ സേനയെ ആക്രമണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.