ride

പാമ്പുകളെ കണ്ടമാത്രയിൽ സ്ഥലം കാലിയാക്കുന്ന ജീവികളാണ് എലിയും, തവളയും. എന്നാൽ വെള്ളപ്പൊക്കത്തിൽ മുങ്ങിചാവുകയായിരുന്ന എലികൾ സുരക്ഷിത സ്ഥലമായി കണ്ട് കയറിയത്. പാമ്പിന്റെ പുറത്താണ്. എലികൾക്ക് കൂട്ടായി ഒരു തവള കൂടി പാമ്പിന് മുകളിൽ കയറിയതോടെ വീഡിയോ വൈറലായി. ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്ലാൻഡിൽ നിന്നുള്ളതാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ. വെസ്റ്റേൺ ക്വീൻസ്ലാന്റിലെ മഴവെള്ള ടാങ്കിനുള്ളിലാണ് ഈ അപൂർവ സംഗമമുണ്ടായത്.

വീഡിയോയിൽ ടാങ്കിലെ വെള്ളത്തിൽ ഒരു വലിയ പാമ്പ് അതിന്റെ പുറത്തായി തവളയേയും രണ്ട് എലികളെയും വഹിച്ച് നീന്തുന്നത് കാണാനാവും. ഈ സമയം ഒരാൾ നീളമുള്ള മഞ്ഞ ദണ്ഡ് ഉപയോഗിച്ച് എലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.