wagner-group

കീവ് : യുക്രെയിൻ ഭരണാധികാരി വോളോഡിമർ സെലെൻസ്‌കിയെയും മന്ത്രിമാരെയും വധിക്കാൻ പുടിൻ വിശ്വസ്ത കൊലയാളി സംഘത്തെ നിയോഗിച്ചതായി റിപ്പോർട്ടുകൾ. 400 റഷ്യൻ കൊലയാളികൾ കീവിൽ എത്തിയെന്നാണ് 'ദ ടൈംസ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ കൊലയാളി സംഘമായ 'ദ വാഗ്നർ' ഗ്രൂപ്പിനെയാണു പുടിൻ നിയോഗിച്ചിരിക്കുന്നത്. സെലെൻസ്‌കിയെ വധിച്ചാൽ എളുപ്പത്തിൽ യുദ്ധം ജയിക്കാമെന്നാണ് പുടിന്റെ കണക്ക്കൂട്ടൽ.


പുടിന്റെ അടുപ്പക്കാരനാണ് വാഗ്നർ ഗ്രൂപ്പിന്റെ തലവൻമാർ. ആഫ്രിക്കയിൽ നിന്നുമാണ് കൊലയാളികളെ തിരികെ കീവിലേക്ക് എത്തിച്ചിരിക്കുന്നത്. അതേസമയം പുടിന്റെ നീക്കം അറിഞ്ഞപ്പോൾ തന്നെ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ് യുക്രെയിൻ ഭരണകൂടം.