
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച ഉടൽ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി.
മലയോര കുടിയേറ്റ കർഷകനായ കുട്ടിച്ചായന്റെ വേഷമാണ് ഇന്ദ്രൻസിന്. സംവിധായകൻ ജൂഡ് ആന്റണി കുട്ടിച്ചായന്റെ മകൻ റെജിയായി എത്തുന്നു. ധ്യാൻ ശ്രീനിവാസൻ കിരൺ എന്ന കഥാപാത്രത്തെയും ദുർഗ കൃഷ്ണ ഷൈനി ചാക്കോ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
ജീവിത സായാഹ്നത്തിലേക്ക് കുട്ടിച്ചായൻ പ്രവേശിക്കുമ്പോൾ, മാറിയ കാലം അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രമേയം. ഗാനരചന: ബി.ടി. അനിൽകുമാർ.എഡിറ്റർ: നിഷാദ് യൂസഫ്,
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം
വി.സി. പ്രവീണും ബൈജു ഗോപാലനുമാണ് സഹ നിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.