
ജയറാം, മീര ജാസ് മിൻ,ദേവിക സഞ്ജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. മീര ജാസ് മിന്റെ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തന്റെ അഭിനയജീവിതത്തിലേക്ക് തിരികെയെത്തുകയാണ്.12 വർഷത്തിനു ശേഷം ജയറാമും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മകൾ. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ചെത്തിയത്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും മീര ജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നസെന്റ്, ശ്രീനിവാസൻ,സിദ്ധിഖ്, അൽത്താഫ്, നസ്ലൻ, ശ്രീലത എന്നിവരാണ് മറ്റു താരങ്ങൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് രചന നിർവഹിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാർ ആണ് . ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു.