
വർഷങ്ങളായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിക്കുന്ന എൻ.എം ബാദുഷയും, 'ലോനപ്പന്റെ മാമോദീസ' എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേർന്നുള്ള നിർമ്മാണ സംരംഭമാണ് ' ബാദുഷ സിനിമാസ്'. സിനിമാ നിർമ്മാണ മേഖലയിൽ സജീവമായ ബാദുഷ സിനിമാസ് വിതരണ രംഗത്തേക്കും പ്രവേശിക്കുന്നു. മേയ് 6ന് റിലീസ് ചെയ്യുന്ന ഷെയ് ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബർമുഡ'യാണ് വിതരണം ചെയ്യുന്ന ആദ്യ ചിത്രം.ടി.കെ രാജീവ് കുമാർ ആണ് സംവിധാനം.കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് ചിത്രത്തിലെ നായിക.ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറഎന്നിവരാണ് മറ്റു താരങ്ങൾ.
ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ഷിനോയ് മാത്യു, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് നിർമ്മാണം. കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും . അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു . പി.ആർ.ഒ: പി. ശിവപ്രസാദ്