hnis

ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. മൂന്ന് കോടി ഡോളറോ (226 കോടി രൂപ) അതിലധികമോ സമ്പത്തുള്ള 13,637 പേരാണ് ഇന്ത്യയിലുള്ളതെന്നും 2020ലെ 12,287 പേരേക്കാൾ 11 ശതമാനം അധികമാണിതെന്നും പ്രോപ്പർട്ടി കൺസൾട്ടസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി. 2026ഓടെ എണ്ണം 19,000 കവിയും. 2021ൽ ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ഉയർന്ന് 6.10 ലക്ഷത്തിൽ എത്തിയിരുന്നു.

ശതകോടിയിലും മുന്നിൽ

ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ് - 748 പേർ. ചൈനയാണ് രണ്ടാമത് (554 പേർ). മൂന്നാമതുള്ള ഇന്ത്യയിൽ 145 പേരുണ്ട്.

40

നാൽപ്പതിന് വയസിന് മുമ്പ് അതിസമ്പന്ന പട്ടം ചൂടിയവരും സ്വയാർജ്ജിത സമ്പന്നരുമുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ആറാംസ്ഥാനമുണ്ട്.

17.1%

അതിസമ്പന്നരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം ഏറ്റവുമധികം വളർച്ച കുറിച്ചത് ബംഗളൂരുവാണ് - 17.1 ശതമാനം. 352 അതിസമ്പന്നർ ബംഗളൂരുവിലുണ്ട്. മുംബയിൽ 1,596 പേരും ഡൽഹിയിൽ 210 പേരുമാണുള്ളത്.