
ക്രൈസ്റ്റ്ചർച്ച് : കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് സന്നാഹമത്സരത്തിനിടെ തലയ്ക്ക് പന്തുകൊണ്ടിരുന്ന സ്മൃതി മന്ഥാന കളിക്കാനിറങ്ങിയപ്പോൾ വിൻഡീസിനെതിരായ സന്നാഹമതസരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യൻ വനിതകൾ 258 റൺസുയർത്തിയപ്പോൾ വിൻഡീസ് 177ന് പുറത്തായി. സ്‌മൃതി 66 റൺസടിച്ചു.