rifa

ദുബായ്: പ്രശസ്‌ത യുവ വ്ളോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ദുബായിൽ ജാഫിലിയയിൽ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ഭർത്താവ് മെഹ്നുവിനും മകൾക്കുമൊപ്പമായിരുന്നു റിഫയുടെ താമസം. മരണകാരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

മരണത്തിന് മണിക്കൂറുകൾ മുൻപുവരെ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു റിഫ. കഴിഞ്ഞമാസമാണ് റിഫ ദുബായിലെത്തിയത്. ബുർജ് ഖലീഫയുടെ മുന്നിൽ നിന്ന് ഭർത്താവിനൊപ്പമുള‌ള വീഡിയോ ഇൻസ്‌റ്റഗ്രാമിൽ റിഫ ഷെയർ ചെയ്‌തിരുന്നു. ഭക്ഷണവിഭവങ്ങളെക്കുറിച്ചും വിവിധ ഫാഷൻ വസ്‌ത്രങ്ങളെക്കുറിച്ചുമുള‌ള വ്ളോഗുകളിലൂടെയാണ് റിഫ പ്രശസ്‌തയായത്. മൃതദേഹം നാട്ടിലെത്തിക്കാനുള‌ള നടപടികൾ പുരോഗമിക്കുകയാണ്.