nirmala

ന്യൂഡൽഹി: എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയുടെ (ഐ.പി.ഒ) തീയതി മാറ്റുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി നർമ്മല സീതാരാമൻ പറഞ്ഞു. ഈവാരം സെബിയുടെ അനുമതി ലഭിച്ചാൽ മാർച്ച് 11ഓടുകൂടി ഐ.പി.ഒയ്ക്ക് തുടക്കമിടാനായിരുന്നു കേന്ദ്രത്തിന്റെ ആലോചന.

എന്നാൽ, റഷ്യ-യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ ഓഹരി വിപണി നേരിടുന്ന തളർച്ചയും വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കും കണക്കിലെടുത്ത് തീയതി മാറ്റാൻ കേന്ദ്രം തയ്യാറായേക്കും. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായാണ് ഐ.പി.ഒ തീരുമാനിച്ചതെന്ന് പറഞ്ഞ നിർമ്മല, ആഗോളസാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ തീയതി മാറ്റേണ്ടിവന്നാൽ അതിനുതയ്യാറാകുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.