photo

ചേർത്തല: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ മാർച്ച് അവസാനവാരം തിരുവനന്തപുരത്ത് മഹിളാ കൂട്ടായ്മ സംഘടിപ്പിക്കാൻ ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. കണിച്ചുകുളങ്ങര കരപ്പുറം റെസിഡൻസിയിൽ നടന്ന സംസ്ഥാന കൗൺസിൽ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 2024 ലെ പാർലമെന്റ് തി​രഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും 25 മുതൽ ഏപ്രിൽ 4 വരെ ജില്ലാതല പ്രവർത്തക കൺവെൻഷനുകൾ സംസ്ഥാന പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നടത്താനും ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും തുഷാർ വെള്ളിക്ക് രേഖാചിത്രം ഉപഹാരമായി നൽകി.