
കൊടുമൺ: വധശ്രമക്കേസിൽ രണ്ടാം പ്രതിയെ പൊലീസ് പിടികൂടി. കൊടുമൺ രണ്ടാംകുറ്റി മഠത്തിനാൽ വീട്ടിൽ നാരായണനെ (75) ആണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ഇയാളുടെ മകൻ ഷിബുവിനെ (40) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 4 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസിന് ആസ്പദമായ സംഭവം. കൊടുമൺ ചാങ്കൂർത്തറ തട്ടാശ്ശേരിയിൽ വീട്ടിൽ സത്യദേവന്റെ മകൻ അനിൽകുമാറി (53) നെ പ്രതികൾ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. താഴെവീണ അനിൽകുമാറിനെ ഇരുവരും കല്ലെടുത്ത് ഇടിച്ചതിനെതുടർന്ന് ഇടതു പുരികത്തിനുമുകളിലും തലയുടെ ഉച്ചിയിലും മുറിവേറ്റു.. മകൻ പിടിയിലായതോടെ നാരായണൻ ഒളിവിൽ പോയി. കഴിഞ്ഞ രാത്രി ഇയാളെ കൊടുമൺ പ്ലാവേലിൽ പുതുമലയിൽ നിന്നും പിടികൂടുകയായിരുന്നു. സി.ഐ മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാരായണനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.സി.പി.ഒ ശിവപ്രസാദ്, സി. പി ഒമാരായ ജിതിൻ, രാജേഷ് എന്നിവരുണ്ടായിരുന്നു.