josemon

കോ​ട്ട​യം​:​ ​പാ​ലാ​യി​ലെ​ ​യു​വ​സം​ര​ഭ​ക​നി​ൽ​ ​നി​ന്നു​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​സീ​നി​യ​ർ​ ​എ​ൻ​ജീ​നി​യ​ർ​ ​ജോ​സ്‌​മോ​നെ​ ​വി​ജി​ല​ൻ​സ് ​ചോ​ദ്യം​ ​ചെ​യ്തു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ജോ​സ്‌​മോ​ൻ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നി​ഷേ​ധി​ച്ചു.​ ​ഈ​ ​കേ​സി​ൽ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​കോ​ട്ട​യം​ ​ജി​ല്ലാ​ ​എ​ൻ​ജീ​നി​യ​റെ​ ​നേ​ര​ത്തെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ​രാ​തി​ക്കാ​ര​ൻ​ ​ന​ൽ​കി​യ​ ​മൊ​ഴി​യി​ൽ​ ​മു​ൻ​ ​എ​ൻ​ജി​നി​യ​റാ​യി​രു​ന്ന​ ​ജോ​സ്‌​മോ​നും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വാ​ങ്ങി​യെ​ന്ന് ​പ​രാ​തി​പ്പെ​ടു​ക​യും​ ​ഇ​യാ​ളെ​ ​കേ​സി​ൽ​ ​ര​ണ്ടാം​ ​പ്ര​തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​വി​ജി​ല​ൻ​സ് ​കൊ​ല്ലം​ ​എ​ഴു​കോ​ണി​ലെ​ ​ജോ​സ്‌​മോ​ന്റെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​ത്തി​നു​ ​കേ​സെ​ടു​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​കൈ​ക്കൂ​ലി​ ​കേ​സി​ൽ​ ​ഇ​യാ​ൾ​ക്ക് ​ഹൈ​ക്കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ഹ​ർ​ജി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഇ​ന്ന​ലെ​ ​കോ​ട്ട​യം​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​വി​ദ്യാ​ധ​ര​ൻ​ ​മു​മ്പാ​കെ​ ​ഇ​യാ​ൾ​ ​ഹാ​ജ​രാ​യ​ത്.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നൊ​ടു​വി​ൽ​ ​രാ​ത്രി​ ​വി​ട്ട​യ​ച്ച​ ​ജോ​സ്‌​മോ​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വീ​ണ്ടും​ ​നോ​ട്ടീ​സ് ​ന​ൽ​കും.​ ​കേ​സെ​ടു​ക്കു​മ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഹെ​ഡ് ​ഓ​ഫീ​സി​ൽ​ ​സീ​നി​യ​ർ​ ​എ​ൻ​ജീ​നി​യ​റാ​യി​രു​ന്നു​ ​ജോ​സ്‌​മോ​ൻ.