fctfhgh

കീവ് : റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ താത്പര്യമുള്ള വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് യുക്രെയിൻ. ഇതിനായി വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി ഉറപ്പ് നല്കി. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ സെലൻസ്‌കി ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് വിവരം.യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷയിൽ സെലൻസ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും നടപ്പിലാക്കാൻ തീരുമാനിച്ചത്.

രാജ്യത്തിനായി തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും യുക്രെയിൻ സർക്കാർ ആയുധം നൽകുമെന്നും പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും യുക്രെയിൻ സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. 40000ലധികം സിവിലിയൻമാരെ ഇതിലൂടെ യുക്രെയിൻ സൈന്യത്തിന്റെ ഭാഗമാക്കാൻ സർക്കാരിന് കഴിഞ്ഞു. റഷ്യക്കെതിരെ യുക്രെയിൻ സൈന്യം ചെറുത്തു നിൽപ്പ് തുടരുന്നത് രാജ്യത്തെ പ്രാദേശിക സേനയുടെ സഹായത്തോടു കൂടിയാണ്.