operation-ganga

ന്യൂഡൽഹി: യുക്രെയിനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനായി സൈനിക വിമാനമായ C-17 ഗ്ലോബ്മാസ്റ്റർ റൊമാനിയയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലെത്തിയിട്ടുണ്ട്.

Operation Ganga: Indian Air Force joins evacuation efforts as its C-17 aircraft leaves for Romania

Read @ANI Story | https://t.co/U3xGM0wfJP#OperationGanga #IndianAirForce #C17 #Ukraine #UkraineRussiaCrisis #Romania #evacuation pic.twitter.com/nIgITsYRkR

— ANI Digital (@ani_digital) March 1, 2022

യുക്രെയിനിൽ കുടുങ്ങിയ അറുപത് ശതമാനം പേരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കീവിൽ ഇന്ത്യക്കാരാരും ഇനി ബാക്കിയില്ല. റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് വഴിയൊരുക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് 26 വിമാനസര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം മെഡിക്കൽ സ‌ർവകലാശാലയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃഖ്‌ല അറിയിച്ചു.