
വിഴിഞ്ഞം: യുക്രെയിൻ റഷ്യ സമാധാനത്തിനായി കോവളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഐക്യമത്യ സൂക്താർച്ചന. ക്ഷേത്ര ശാന്തി രതീഷിന്റെ നേതൃത്വത്തിലാണ് തുടർച്ചയായ പൂജ നടത്തുന്നത്. കഴിഞ്ഞ മാസം 26ന് തുടങ്ങിയ പൂജ ഇന്നലെയും നടന്നു. പൂജ നടത്തിയത് രതീഷ് തന്നെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറംലോകത്തെ അരിയിച്ചത്. ഇതോടെ ട്രോളുകളും വന്നുതുടങ്ങി. റഷ്യയും യുക്രെയിനും സമാധാന ചർച്ച നടത്തി യുദ്ധം അവസാനിപ്പിക്കുന്നതുവരെ പൂജ തുടരുമെന്ന് രതീഷ് അറിയിച്ചു.