
തിരുവനന്തപുരം: ബൈക്കും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയിലാണ് ബൈക്ക് ഇടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് ലോറി നടുറോഡിൽ നിന്ന് കത്തുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചെങ്കിലും വാഹനത്തിന്റെ മുൻഭാഗം പൂർണമായും നശിച്ചിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാൻ കാരണമായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. ബൈക്കിന് പുറകിലിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.