kottarakkara-ganapathi-te

കൊട്ടാരക്കര : മണികണ്ഠനാൽത്തറക്ക് സമീപം മൂന്നാഴ്ചയിലധികം ഉണ്ണാവ്രതമിരുന്ന തമിഴ് വയോധികനെ പൊലീസും ജന പ്രതിനിധികളും ചേർന്ന് കലയപുരം ആശ്രയ സങ്കേതത്തിലെത്തിച്ചു. മഹാഗണപതി ക്ഷേത്രത്തിന് സമീപമുള്ള മണികണ്ഠനാൽത്തറയിൽ ഒരുമാസത്തോളമായി കഴിഞ്ഞുവന്ന സുഗതാനനന്ദനെയാണ്(60) ആശ്രയ ഏറ്റെടുത്തത്. വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തിയ ഈ തമിഴ്നാട്ടുകാരൻ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തി വരികയായിരുന്നു. എല്ലാവരും സ്വാമി എന്നു വിളിച്ചിരുന്ന സുഗതാനന്ദൻ കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് കാൽനടയായി കൊട്ടാരക്കരയിൽ നിന്ന് ശബരിമല ദർശനം നടത്തി മടങ്ങിയെത്തിയിരുന്നു. ഉണ്ണാവ്രതത്തിലായ ഇദ്ദേഹത്തിന്റെ ജീവന് അപകടം ഉണ്ടാകുമെന്ന് കരുതി നഗരസഭ ചെയർമാൻ എ.ഷാജുവും പൊലീസും ചേർന്ന് കലയപുരം സങ്കേതത്തിലെത്തിക്കുകയായിരുന്നു.