ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുന്നത് ഒരു മോശം കാര്യമായി തോന്നിയിട്ടില്ലെന്ന് നടൻ ടൊവിനോ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കപടസദാചാര ബോധമുള്ളവരാണ് ഇതിനെയൊക്കെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ലിപ് ലോക്ക് സീനിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ പിതാവും ഭാര്യയും പറഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അഭിനയമാണെങ്കിൽ കുഴപ്പമില്ലെന്നാണ് ഭാര്യ പറഞ്ഞതെന്ന് ടൊവിനോ തോമസ് പറയുന്നു.
'അവളന്ന് പറഞ്ഞത് ഗൈനക്കോളജിസ്റ്റായി വർക്ക് ചെയ്യുന്ന ആളുടെയടുത്ത് പെൺകുട്ടികളുടെ അവിടെ തൊടരുത് ഇവിടെ തൊടരുതെന്ന് പറഞ്ഞാൽ വർക്ക് നടക്കില്ല. അങ്ങനെ ചിന്തിക്കാൻ കഴിയുന്നയാൾ കൂടെയുണ്ടെന്നതാണ്. പതിനെട്ട് വർഷമായി അറിയുന്നയാളുകളാണ് ഞങ്ങൾ.'-അദ്ദേഹം പറഞ്ഞു.
'സിനിമയിലഭിനയിക്കാൻ തുടങ്ങുന്നതിന് മുൻപേ അപ്പനോടും അമ്മയോടും പറഞ്ഞിരുന്നു. അപ്പാ ഒരു സിനിമ ഡിമാൻഡ് ചെയ്യുന്ന എന്തും ചിലപ്പോൾ ഞാൻ ചെയ്യും. അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന്. അതെന്തുകൊണ്ടാ ഞാൻ പറഞ്ഞതെന്നുവച്ചാൽ അവർ പ്രിപെയ്ഡായിരിക്കണം. ഇതെല്ലാം ഷൂട്ടിംഗാണെന്നും ഇത്രയും ആൾക്കാരുടെ ഇടയിൽ നിന്നാണ് ഇതെല്ലാം ഷൂട്ട് ചെയ്യുന്നതെന്നും മനസിലാക്കാനുള്ള വിവരമുള്ള ആൾക്കാരാണ് എന്റെ വീട്ടുകാർ.'-അദ്ദേഹം പറഞ്ഞു.