
ഗർഭകാലത്ത് വ്യായാമം ചെയ്യുക ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഗർഭകാലത്തും ശരീരത്തിന് നല്ല വ്യായാമം വേണം എന്നതാണ് യാഥാർത്ഥ്യം. പക്ഷേ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിച്ച് വേണം വ്യായാമം ചെയ്യാനെന്ന് മാത്രം. അത്തരത്തിൽ ഒരു വീഡിയോയാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
'ഞാൻ എപ്പോഴും വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഗർഭധാരണം ഒരു പ്രധാനപ്പെട്ട സമയാണ്. ഗർഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി എയ്‌റോബിക്, സ്ട്രെംഗ് കണ്ടീഷനിംഗ് വ്യായാമങ്ങൾ ചെയ്യണം." താരം കുറിച്ചു. തമന്നയുൾപ്പെടെയുള്ള നിരവധി പേരാണ് താരത്തിന്റെ വീഡിയോ കണ്ട് പിന്തുണ നൽകിയിരിക്കുന്നത്.
ആരോഗ്യപരമായ ഗർഭകാലത്തിന് വ്യായാമം അത്യന്താപേക്ഷിതം തന്നെയാണ്. അതേസമയം നല്ലൊരു ട്രെയിനറുടെ സഹായത്തോടെ വേണം ഗർഭകാലത്ത് വ്യായാമം ചെയ്യേണ്ടത്. ശരീരത്തിന് അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വ്യായാമ മുറുകൾ ഒഴിവാക്കുകയും വേണം.